പഴയന്നൂര്‍ ഉത്സവത്തിന് കൊടിയേറി
പഴയന്നൂര്‍:ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറ്റം നടത്തി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അരിയളക്കല്‍, മുളയിടല്‍ എന്നിവയോടെ ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ക്ഷേത്രം തന്ത്രിമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭഗവതി, പള്ളിപ്പുറത്തപ്പന്‍ എന്നീ ശ്രീകോവിലുകളുടെ മുന്നില്‍ കൊടിയേറ്റ് ചടങ്ങ് നടന്നു.
ഉത്സവദിനങ്ങളില്‍ നവകം, മുളപൂജ, കാഴ്ചശീവേലി, ശ്രീഭൂതബലി, വിളക്കാചാരം, വാള്‍ എഴുന്നള്ളിക്കല്‍, കളം മായ്ക്കല്‍, എന്നിവയുണ്ടാകും. ആഘോഷങ്ങളില്ലാതെ മാർച്ച് 20 വെള്ളിയാഴ്ച്ച ആറാട്ട് നടക്കും.
Comments are closed.