1470-490

പാമ്പാട്ടിക്കുളങ്ങര പൂരം ഭക്തിസാന്ദ്രം

കൊടകര: ആലത്തൂര്‍ പാമ്പാട്ടിക്കുളങ്ങര ദുര്‍ഗാക്ഷേത്രത്തിലെ പൂരമഹോത്സവം ഭക്തീസാന്ദ്രമായി. പുറത്തേക്ക്് എഴുന്നള്ളിപ്പ്്, കാഴ്ചശിവേലി,ദേശപ്പൂരം വരവ്, കൂട്ടിഎഴുന്നള്ളിപ്പ്്, ് തായമ്പക,നാടന്‍പാട്ടുകള്‍,  ്കാളകളി, എഴുന്നള്ളിപ്പ്്് എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി തരണനെല്ലൂര്‍ പത്നനാഭന്‍നമ്പൂതിരി,മേല്‍ശാന്തി ഭാര്‍ഗവഖോഗലെ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൂട്ടിയെഴുന്നള്ളിപ്പില്‍ എടക്കളത്തൂര്‍ അര്‍ജുനന്‍ ഭഗവതിയുടെ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് കേളത്ത് കുട്ടപ്പന്‍മാരാരും മേളത്തിന് കേളത്ത് സുന്ദരന്‍മാരാരും നേതൃത്വം നല്‍കി. തറയിലക്കാട്, ആനന്ദപുരം വടക്കുംമുറി,പനമ്പിള്ളി നഗര്‍, പടിഞ്ഞാട്ടുംമുറി, യുവജനസംഘം,ആലത്തൂര്‍ദേശം, ആനന്ദപുരം സെന്റര്‍, ആലത്തൂര്‍ തെക്കുംമുറി, ആനന്ദപുരം ദേശം എന്നീ ദേശപ്പൂരങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി.  കെ.എ.സുനില്‍,  എം.ഡി.സജീവ്കുമാര്‍, കെ.കെ.സന്തോഷ്,എം.സി.രതീഷ്, സി.എസ്. അജീഷ്,ടി.എ.പ്രസാദ് എന്നിവര്‍ പരിപാടികള്‍ക്ക്് നേതൃത്വം നല്‍കി. 

Comments are closed.