1470-490

എൻ്റെ ഗ്രാമം ശുചിത്വ ഗ്രാമം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി  നടപ്പിലാക്കുന്ന എൻ്റെ ഗ്രാമം ശുചിത്വ ഗ്രാമം’ സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതി ക്ലീൻ മറ്റത്തൂർ പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യം കയറ്റി അയച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.സുബ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. അംഗങ്ങളായ കെ.വി.ജോയ്, വൃന്ദ ഭാസ്കരൻ എന്നിവർ സംസാരിച്ചു. മാർച്ച് 20 വരെ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാലിന്യം നീക്കംചെയ്യും 

Comments are closed.