1470-490

കനാൽ ബണ്ടിൽ മുറിച്ചിട്ട മരങ്ങളും, പാതി മുറിച്ച് നിറുത്തിയ മരവും ജീവന് ഭീഷണികയി നിലകൊള്ളുന്നു

കോടാലി .മറ്റത്തൂർ പഞ്ചായത്തിലെ കടമ്പോട്  മുട്ടത്തുകുളങ്ങര ഇറിഗേഷൻ കനാൽ ബണ്ടിൽ മുറിച്ചിട്ട മരങ്ങളും, പാതി മുറിച്ച് നിറുത്തിയ മരവും ജീവന് ഭീഷണികയി നിലകൊള്ളുന്നു .മറ്റത്തൂർ പഞ്ചായത്തിലെ റോഡരുകിലും, കനാൽ ബണ്ടിലും അപകടാവസ്ഥയിൽ നിൽക്കുന്ന ഒട്ടേറെ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു.40 വർഷം മുൻപ് നട്ടുപിടിപ്പിച്ച തണൽമരങ്ങൾ വേരുകൾ പുറത്തായി അപകടകരാവസ്ഥയിലായതിനാലാണ് മുറിച്ചു മാറ്റാൻ പഞ്ചായത്ത് കരാർ നൽകിയത്. മുട്ടത്തുകുളങ്ങരയിൽ കനാൽ ബണ്ടിലെ കൂറ്റൻ വാകമരം പാതി മുറിച്ച് തൊട്ടടുത്ത മരത്തിൽ ചാരി നിർത്തിയിട്ട് മാസങ്ങളായി. ഒട്ടേറെ വാഹനങ്ങളും, കാൽനടയാത്രക്കാരും യാത്ര ചെയ്യുന്ന കനാൽ ബണ്ടിനരുകിലാണ് ഈ കൂറ്റൻ മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നത് . മരം നിലംപതിച്ചാൽ കനാലിന് കുറുകെ നിർമിച്ച പാത്തിപ്പാലം തകരുമെന്ന ആശങ്കയിലാണ് ജനം. എത്രയും വേഗം മരങ്ങൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Comments are closed.