1470-490

ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി എം.എ ഷാഹിനയെ തെരഞ്ഞെടുത്തു

ഷാഹിന

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി സിപിഎമ്മിലെ എം.എ ഷാഹിനയെ തെരഞ്ഞെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനായിരുന്ന എം. രതി നഗരസഭ ചെയർപേഴ്‌സനായി ചുമതലയേറ്റതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭ ഒന്നാം വാർഡ് കൗൺസിലറാണ് ഷാഹിന. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി കളക്ടർ പി.കാവേരിക്കുട്ടി വരണാധികാരിയായിരുന്നു.


 

Comments are closed.