1470-490

കാൽ വഴുതി പാറയിൽ വീണ് മരണം.

രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
എടവണ്ണ പോലീസ് സ്റ്റേഷന് സമീപം ചെമ്പക്കുത്ത് പാറമടക്കു മുകളിൽ സുഹൃത്തുക്കളുമൊത്ത് ഇരുക്കുന്നതിനിടെ കാൽ വഴുതി താഴ്ചയിലേക്ക് വീണാണ് എടവണ്ണ ചെനായികുന്ന് അയിന്തൂർ താമസിക്കുന്ന ഫിറോസ് ബാബുവിന്റെ മകൻ റിസ്‌വാൻ (20) മരണപ്പെട്ടത്. കൂടെയുള്ള സുഹ്യത്തുക്കൾ പോലീസ് സ്റ്റേഷനിൽ വന്ന് വിവരം പറഞ്ഞതോടെ പോലീസാണ് ഇയാളെ താഴ്ചയിൽ നിന്നെടുത്ത് എടവണ്ണ ഇ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

Comments are closed.