1470-490

കോവിഡ് വിപണിയെയും തകർത്തു


കോവിഡ്‌–-19 മഹാമാരിയിൽ രാജ്യത്തെ ഓഹരിവിപണി മുമ്പില്ലാത്ത തകർച്ചയിൽ. മുംബൈ ഓഹരിവിപണി സൂചിക സെൻസെക്‌സ്‌ 2,919 പോയിന്റ്‌ ഇടിഞ്ഞ്‌ 32,778ൽ എത്തി. ദേശീയ സൂചിക നിഫ്‌റ്റി 868 പോയിന്റ്‌ താഴ്‌ന്ന്‌ 9,590ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ആറ്‌ മണിക്കൂറിൽ  11.42  ലക്ഷം കോടിയോളം രൂപ രാജ്യത്തെ നിക്ഷേപകർക്ക്‌ നഷ്ടപ്പെട്ടു.

1,942 പോയിന്റ്‌ (2020, മാർച്ച്‌ 12), 1,625(2015 ആഗസ്‌ത്‌ 24), 1,448(2020, ഫെബ്രു. 28), 1,408(2008 ജനുവരി 21), 1,071(ഒക്ടാബർ 24) എന്നിവയാണ്‌ സെൻസെക്‌സിന്റെ ചരിത്രത്തിൽ മുമ്പുണ്ടായ വമ്പൻ ഏകദിന തകർച്ച. ഈ വർഷത്തെ തകർച്ചകൾക്കുകാരണം കോവിഡ്‌ ഭീതിയും യെസ്‌ ബാങ്ക്‌ പ്രതിസന്ധിയുമാണ്‌. 2008ൽ ആഗോളസാമ്പത്തിക പ്രതിസന്ധിയാണ്‌ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ചതെങ്കിൽ 2015 ആഗസ്‌തിൽ  ചൈനയിലെ സംഭവവികാസങ്ങളാണ്‌  വിപണികളെ തകർത്തത്‌.

Comments are closed.