കൊറാണോ വൈറസ് നിരീക്ഷണത്തിൽ നാൽപ്പതോളം പേർ; എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടിക ഹിയറിങ്ങിന് എത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്.
എരുമപ്പെട്ടി :എരുമപ്പെട്ടിയിൽ കൊറാണോ വൈറസ് നിരീക്ഷണത്തിൽ നാൽപ്പതോളം പേർ ഉണ്ടെന്ന വാർത്തയെ തുടർന്ന് ,എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടിക ഹിയറിങ്ങിന് എത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും,ഹിയറിങ്ങിനുമായി അപകട ഭീതി കാരണം കഴിഞ്ഞ ദിവസം എത്തിയത് വെറും.നാലു പേർ.നിരവധി പേർക്ക് ഹിയറിങ്ങ് തിയ്യതികൾ നൽകിയതെങ്കിലും രണ്ടു ദിവസങ്ങളിലായി വെറും പത്തുപേർ മാത്രമാണ് ഹിയറിങ്ങ് പൂർത്തിയാക്കിയത്.
ഹിയറിങ്ങ് തിയ്യതികൾ നീട്ടണമെന്നും, പേരുകൾ ചേർക്കാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ട് വേലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ.ശ്യാംകുമാർ പരാതി നൽകിയിട്ടുണ്ട്.
കടങ്ങോട് ഗ്രാമപഞ്ചായത്തിൽ മിതമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമണി രാജൻ പറഞ്ഞു. ഹിയറിങ്ങിന് എത്തുന്നവരെ നിശ്ചിത അകലത്തിൽ നിർത്തിയാണ് കടങ്ങോട് ഗ്രാമപഞ്ചായത്ത് ഹിയറിങ്ങിനായി സാഹചര്യം ക്രമീകരിച്ചിട്ടുള്ളത്.
ലോകം മുഴുവൻ വാഹനങ്ങളിലും, ചന്തകളിലും, സിനിമ തിയ്യേറ്ററും ഒക്കെ പൂട്ടിയ സാഹചര്യത്തിലാണ് തിരക്കുകൾ ഇല്ലാത്ത സഹാചര്യം ഒരുക്കുമ്പോഴും, ഹിയറിങ്ങിന് മറ്റൊരു അവസരം നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ജനങ്ങൾക്കിടയിലും പ്രതിക്ഷേധം ഏറുകയാണ്.
വൻ തിരക്കാണ് പല പഞ്ചായത്തിലും നിലവിൽ ഉള്ളത്. രേഖകളുമായി വരുന്ന അപേക്ഷകൾ മൂന്ന് സ്റ്റാഫുകൾക്കു മുന്നിൽ വലിയ ക്യൂ ആയിട്ടാണ് നിൽക്കേണ്ടി വരുന്നത്. പതിനാറാം തിയ്യതി അവസാനിക്കുന്നതോടെ പേര് ചേർക്കൽ അവസാനിക്കുകയും, ഇരുപത്തിമൂന്നോടെ ഹിയറിങ്ങ് അവസാനിപ്പിക്കണമെന്നു മാണ് നിലവിലെ നിർദ്ദേശം. നിലവിലെ ലോക്സഭയിലെ വോട്ടർ പട്ടിക ഉപയോഗിക്കാതെ, 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് കോടതി സ്റ്റേയിലൂടെ ഉത്തരവ് വാങ്ങിയതും, തിരക്ക് വർദ്ധിക്കുന്നതു.വൻ
Comments are closed.