കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയ യുവാവ് ഭക്ഷണം കഴിച്ച ഹോട്ടൽ അടച്ച് പൂട്ടി.

തൃശ്ശൂരിൽ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയ യുവാവ് കൊടുങ്ങല്ലൂർ അൽ റീം ഹോട്ടലിൽ ഭക്ഷണം കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ അടച്ച് പൂട്ടി.
ഹോട്ടൽ അടച്ച് പൂട്ടുവാനും അണു നശീകരണം നടത്തുവാനും കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർജൈത്രൻ അടിയന്തിരമായി ഉത്തരവിട്ടതിനെ തുടർന്നാണ് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഐ.വി.രാജീവൻ, നെജുമ എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ എത്തി അടിയന്തിര നിർദ്ദേശം നൽകിയത്.
തുടർന്ന് ഹോട്ടൽ അടച്ച് പൂട്ടുകയായിരുന്നു.
ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ ഹോട്ടൽ പ്രവർത്തനം ആരംഭിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments are closed.