1470-490

കൊറോണ: ഫ്രൈഡേ മാർക്കറ്റും അടപ്പിച്ചു.

കുവൈത്ത്: അവധി ദിവസങ്ങളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന അൽ റായിലെ ഫ്രൈഡേ മാർക്കറ്റും അതിനോടപ്പം സ്ഥിതിചെയ്യുന്ന ആനിമൽ ഫീഡ് സ്റ്റോറും അടപ്പിച്ചു. മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ജനറലിന്റെ സാനിദ്ധ്യത്തിലാണ് കൊറോണ വൈറസ് ബാധ പടരുന്നത് തടയാനുള്ള മുൻകരുതൽ നടപടി. വിലകുറഞ്ഞതും ഉപയോഗിച്ചതുമായ സാധനങ്ങൾ വിൽക്കൽ വാങ്ങലിന് പ്രാവസികളുടെയും സ്വദേശികളുടെയും വൻ തിരക്ക് അനുഭവപ്പെട്ടുന്ന സ്ഥലമാണ് ഫ്രൈഡേ മാർക്കറ്റ്.

കുവൈത്തിൽ ഇന്നലെ മുതൽ ബസുകൾക്കും
മാസ്​ ട്രാൻസ്​പോർ​ട്ടേഷൻ വാഹനങ്ങൾക്കും ഇനിയൊരു അറിയിപ്പുണ്ടാവുന്നത്​ വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്​ച അർദ്ധരാത്രി മുതൽ നിർത്തിവെക്കും. കോഫി ഷോപ്പുകൾ, റെസ്​റ്റാറൻറുകൾ, ഷോപ്പിങ്​ മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം വ്യാഴാഴ്​ച മുതൽ അടച്ചിട്ട് തുടങ്ങി. സർക്കാർ ഒാഫിസുകൾ മാർച്ച്​ 29 ഞായറാഴ്​ച വരെ അവധിയാണ്.

Comments are closed.