1470-490

കൊറോണ വ്യാപിക്കുന്നു; പഞ്ചായത്ത് ഓഫീസുകളിൽ വൻ തിരക്ക്

അനിൽ എഴുത്തച്ഛൻ

ലോകം മുഴുവൻ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂട്ടം ചേരലും, വലിയ ആഘോഷങ്ങളും, വിവാഹങ്ങളും ഒക്കെ മാറ്റിവെക്കാനുള്ള സാഹചര്യം നിലനിൽക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നി വോട്ടർമാരെ വോട്ടർ പട്ടികയിൽ പേര് ചേർത്താനും, ഹിയറിങ്ങിനുമായി പഞ്ചായത്തുകളിൽ അനുഭപ്പെടുന്നത് വൻ തിരക്ക്. ചന്തകളിലെയും, വാഹനങ്ങളിലെ തിരക്കും , സിനിമ തിയ്യേറ്ററുകളും ഒക്കെ ഒഴിവാക്കിയ സാഹചര്യത്തിൽ ,, ഹിയറിങ്ങിന് മറ്റൊരു അവസരം നൽകാതെ, തിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ജനങ്ങൾക്കിടയിൽ പ്രതിക്ഷേധം ഏറുകയാണ്.

വൻ തിരക്കാണ് പഞ്ചായത്തോഫീസുകളിൽ നിലവിൽ ഉള്ളത്. ഓൺലൈനിൽ അപേക്ഷിച്ച് വരുന്ന അപേക്ഷകർ, മൂന്ന് സ്റ്റാഫുകൾക്കു മുന്നിൽ വലിയ ക്യൂ ആയിട്ടാണ് രേഖകൾ കാണിക്കാനായി കാത്തുനിൽക്കേണ്ടി വരുന്നത്. പതിനാറാം തിയ്യതി അവസാനിക്കുന്നതോടെ പേര് ചേർക്കൽ കാലാവധി അവസാനിക്കുകയും, ഇരുപത്തിമൂന്നോടെ ഹിയറിങ്ങ് അവസാനിപ്പിക്കണമെന്നു മാണ് നിലവിലെ നിർദ്ദേശം. നിലവിൽ ലോക്സഭയിലെക്കുള്ള വോട്ടർ പട്ടിക ഉപയോഗിക്കരുതെന്നും,, 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് കോടതി സ്റ്റേയിലൂടെ ഉത്തരവ് വാങ്ങിയതും, ഈ വലിയ തിരക്കിന് കാരണമായി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, ഹിയറിങ്ങ് നടത്തുന്നതിനും ഉള്ള നിലവിലെ തിയ്യതികൾ ,കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്..

Comments are closed.