പക്ഷിപ്പനി; പരപ്പനങ്ങാടി നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
പരപ്പനങ്ങാടി പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. സുബ്രഹമണ്യന്‍, ജെഎച്ച്‌ഐമാരായ ഹുസൈന്‍ എ, ഷെമീര്‍ പിപി, ബിന്ദു ബിഎല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്.
കണ്‍ട്രോള്‍ റൂം നമ്പര്‍ 9037356223, 9847359210.
ഇന്ന് രാവിലെ പരപ്പനങ്ങാടി നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ജമീലടീച്ചറുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് കണ്‍ട്രോള്‍ റൂം തുറക്കാനുള്ള തീരുമാനമെടുത്തത്.
കൂടാതെ നഗരസഭക്കകത്തെ കോഴിക്കടകള്‍, കോഴിഫാം, കോഴിമുട്ട വില്‍പ്പന എന്നിവ നടത്തുന്നതിനുള്ള നഗരസഭയുടെ ലൈസന്‍സ് പൊതുതാല്‍പര്യം പരിഗണിച്ചും, പക്ഷിപ്പനി തുടര്‍ന്ന് വ്യാപിക്കുന്നത് തടയേണ്ട ആവിശ്യാര്‍ത്ഥവും താല്‍ക്കാലികമായി റദ്ദുചെയ്തു.
വില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചിടണം. പരപ്പനങ്ങാടി നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ കോഴി, താറാവ്, കാടക്കോഴി എന്നിവ വില്‍പ്പനക്കായി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. അലങ്കാര വളര്‍ത്തുപക്ഷികളുടെ വില്‍പ്പനകേന്ദ്രങ്ങളും അടച്ചിടണം.
ഈ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി.
Comments are closed.