1470-490

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് യാത്രകൾ ഒഴിവാക്കുക

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽനിന്നും ലഭിക്കേണ്ടതായ അഫിലിയേഷൻ സർട്ടിഫിക്കറ്റ്, ബിൽഡിംഗ് ചേയ്ഞ്ച്, ബോണാഫൈഡ് സർട്ടിഫിക്കറ്റ്, കമ്പൽസറി റൊട്ടേറ്ററി റസിഡന്‍ഷ്യൽ ഇന്‍റേൺഷിപ്, എക്സ്പാൻഷൻ ഓഫ് ഇനീഷ്യൽസ്, ഇക്വലൻസി സർട്ടിഫിക്കറ്റ്, മീഡിയം ഓഫ് ഇൻസ്‌ട്രക്ഷൻ, പാരന്‍റ് ഹോസ്പിറ്റൽ മാറ്റം, റീ ഇൻസ്‌പെക്ഷൻ ഫീ, കോളേജ് മാറ്റം, സിലബസ് അറ്റസ്റ്റേഷൻ, ബിരുദത്തിന്‍റേയും ബിരുദാനന്തരബിരുദത്തിന്‍റേയും ട്രാൻസ്‌ക്രിപ്ട് അറ്റസ്റ്റേഷൻ, ട്രാൻസ്ലേഷൻ സർട്ടിഫിക്കറ്റ്, അറ്റംപ്റ്റ് സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ക്രിപ്റ്റ് ഓഫ് മാര്‍ക്സ് തുടങ്ങിയുള്ള സർവ്വകലാശാലാ സേവനങ്ങൾക്ക് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 2020 മാർച്ച് മുപ്പത്തിയൊന്നു വരെ ‘applications@kuhs.ac.in’ എന്ന ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിച്ചാൽ മതിയാകുന്നതാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതായ രേഖകൾ കൂടി ഇ-മെയിൽ ചെയ്തിരിക്കണം. പൊതുജനസമ്പർക്ക യാത്രകൾ പരമാവധി ഒഴിവാക്കി രോഗവ്യാപന നിയന്ത്രണ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് സർവ്വകലാശാല പത്രക്കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.

Comments are closed.