1470-490

പുലാമന്തോൾ ടിഎൻ പുരത്ത് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പെരിന്തൽമണ്ണ: പുലാമന്തോൾ ടിഎൻ പുരത്ത് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
കട്ടുപ്പാറ ചേലക്കാട് എരവത്ത് കിഴക്കേതൊടി അബ്ദുൽ റസാഖ് വൈദ്യരുടെ മകൻ കാജ മൊയ്‌ദീൻ(48) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 10.30 ഓടെ സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മൗലാന ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: സീനത്ത്. മക്കൾ: ഷഹർബാൻ, അജ്മൽ, അസ്ക്കർ, ആയിഷ സന.

Comments are closed.