1470-490

നടൻ തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു

ചാലക്കുടി. അന്തരിച്ച നടൻ തിലകന്റെ മകനും സീരിയൽ നടനും മായ ഷാജി തിലകൻ(56) അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിൽസിലായിരുന്നു.1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. ഭാര്യ ഇന്ദിര ഷാജി, മകൾ അഭിരാമി എസ് തിലകൻ, മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്

Comments are closed.