1470-490

തുറക്കുളം മാർക്കറ്റിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.

തുറക്കുളം മാർക്കറ്റിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.കുന്നംകുളം തുറക്കുളം മാർക്കറ്റിൽ ഏതാനും നാളുകളായി കൂടിക്കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി ഗ്രീൻ വേംസ് എന്ന സ്ഥാപനം നീക്കം ചെയ്തു തുടങ്ങി.നഗരസഭ ബയിൽ ചെയ്ത് കെട്ടുകളാക്കിയിട്ടുള്ള പ്ലാസ്റ്റിക്കുകൾ ഇന്ന് മുതൽ വലിയ ലോറിയിൽ കയറ്റി കൊണ്ട് പോവുകയാണ് ചെയ്യുന്നത്.  അഞ്ച് ടണ്ണോളം അജൈവ മാലിന്യങ്ങൾ കൊണ്ടുപോയി. വരും ദിവസങ്ങളിൽ ബാക്കിയുള്ളവയും നീക്കം ചെയ്യുംy.നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങളിൽ ഗുണകരമായ ഇടപെടലായി മാറിയ ഈ പ്രവൃത്തിയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർ പേർസൺ സീതരവീന്ദ്രൻ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീത ശശി, സുമ ഗംഗാധരൻ. മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.