1470-490

കൂട്ടുകാരുമൊത്ത് പുഴയിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം അരീക്കോട് കൂട്ടുകാരുമൊത്ത് പുഴയിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോട്ടയം പത്തനാട് സ്വദേശി അൽത്താഫ് അഹമ്മദ് 19 ആണ് മരിച്ചത്.
കാറപറബ് ഗ്രീൻവാലി അക്കാദമിയിലെ പ്ലസ്‌ടു വിദ്യർത്ഥിയാണ് അൽത്താഫ്
ഇന്നു വൈകുന്നേരം 4 മണിയോടെ ഊർങ്ങാട്ടിരി തിരട്ടമ്മൽ ചെറുപുഴയിൽ നിന്ന് കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങുകയും കൂടെയുള്ള കൂട്ടുകാർ പുഴ നീന്തി കടക്കുകയും ഏറ്റവും പിറകിൽ ആയിരുന്ന അൽത്താഫ് പുഴയുടെ മധ്യഭാഗത്ത് വെച്ച് മുങ്ങുകയായിരുന്നു തുടർന്ന് അൽത്താഫ് മുങ്ങുന്ന വിദ്യാർത്ഥി യെ കണ്ടു താഴത്തങ്ങാടി യിലെ നാട്ടുകാർ പുഴയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു .
തുടർന്ന് മുക്കാൽ മണിക്കൂറിലെ നാട്ടുകാരുടെ പരിശ്രമത്തിനൊടുവിൽ പുഴയിൽ നിന്ന് വിദ്യാർത്ഥിയെ കണ്ടെത്തി .
തുടർന്ന് 108 ആംബുലൻസ് സർവീസിൽ അരീക്കോട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ്മോർട്ടം നടത്തും
ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Comments are closed.