1470-490

സാമൂഹ്യ പ്രവർത്തകൻ നൗഷാദ്‌ പത്തനംതിട്ടക്ക്‌ യാത്രയയപ്പ്‌ നൽകി

ദമ്മാം: രണ്ടര പതിറ്റാണ്ടത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങിയ സാമൂഹിക പ്രവർത്തകനും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ചാപ്റ്റർ കമ്മിറ്റി അംഗവുമായ നൗഷാദ്‌ പത്തനംതിട്ടക്ക്‌ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ്‌ നൽകി. ദമ്മാം റോസ്‌ റസ്റ്റോറന്റിൽ നടന്ന യാത്രയയപ്പ്‌ ചടങ്ങിൽ സാമൂഹിക പ്രവർത്തകർ, ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകർ, കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. 27 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ വിവിധ സ്താപനങ്ങളിൽ ജോലി ചെയ്തിരുന്ന നൗഷാദ്‌ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ആതുര സേവന കേന്ദ്രമായ ഷിഫ അൽകോബാർ പോളി ക്ലിനിക്കിൽ ബി.ഡി.എം ആയിരിക്കവെയാണ്‌ പ്രവാസം അവസാനിപ്പിക്കു ന്നത്‌. കഴിഞ്ഞ 16 വർഷമായി നിരവധി സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നേത്രു ത്വപരമായ പങ്ക്‌ വഹിച്ചിരുന്നു. കുട്ടികളുടേയും, കുടുംബിനികളുടെയും കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലും അവർക്കിടയിൽ വിദ്യാഭ്യാസ, ധാർമ്മിക മൂല്യങ്ങളുടെ ശാക്തീകരണത്തിനുമായി സുഹൃത്തുക്കൾക്കിടയിൽ നൗഷാദ്‌ ഷിഫ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന നൗഷാദ്‌ പത്തനംതിട്ട വഹിച്ചിരുന്ന പങ്ക്‌ നിസ്തുലമായിരുന്നുവെന്ന് ഫ്രറ്റേണിറ്റി ഫോറം ഒരുക്കിയ ഹൃദ്യമായ യാത്രയയപ്പ്‌ ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. സുഹൃത്തുക്കളും സഹപ്രവർത്തരും കുടുമ്പാം ഗങ്ങളും നൗഷാദുമായി ബന്ധപ്പെട്ട വിവിധ മേഘലകളിലെ മറക്കാനാകാത്ത നിനിഷങ്ങൾ സദസ്സുമായി പങ്ക്‌ വച്ചു. പരിപാടിയിൽ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഉപഹാരം ഫോറം സൗദി സോണൽ പ്രസിഡന്റ്‌ മൂസക്കുട്ടി കുന്നേക്കാടൻ നൗഷാദിന്‌ സമ്മാനിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ്‌ കമ്മിറ്റി സെക്രട്ടറി മൻസൂർ എടക്കാട്‌ ഷാളണിയിച്ച്‌ ആദരിച്ചു. ഫ്രറ്റേണിറ്റി ഫോറം റീജണൽ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ, സാമൂഹിക പ്രവർത്തകൻ മുഹമ്മദ്‌ കുട്ടി കോഡൂർ, ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ്‌ ജനറൽ സെക്രട്ടറി മുബാറക്ക്‌ പോയിൽതൊടി, നമീർ ചെറുവാടി എന്നിവർ സംസാരിച്ചു. മാസങ്ങൾക്ക്‌ മുൻപ്‌ ഫൈനൽ എക്സിറ്റിൽ പോയ നൗഷാദിന്റെ ഭാര്യ ഷെമീന നൗഷാദും പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രവിശ്യയിലെ വനിതാ കൂട്ടായ്മയായ വിമൻസ്‌ ഫ്രറ്റേണിറ്റി ഫോറത്തിൽ പലപ്പോഴായി നേത്രുത്വപരമായ ഉത്തരവാദിത്തവും അവർ വഹിച്ചിട്ടുണ്ട്. 4 ആൺ കുട്ടികളും ഒരു മകളുമടങ്ങുന്ന ഈ കുടുമ്പം നാട്ടിലും കഴിയും വിധം സഹജീവികൾക്കായി സമയം കണ്ടെത്തുമെന്ന തീരുമാനത്തോടെയാണ്‌ നാട്ടിലേക്ക്‌ മടങ്ങിയത്. യാത്രയയപ്പ് യോഗത്തിൽ സിറാജുദീൻ ശാന്തിനഗർ അവതാരകനായിരുന്നു. നസീർ ആലുവ, അഹ് മദ് യൂസുഫ്‌, നസീബ്‌ പത്തനാപുരം നേത്രുത്വം നൽകി.

Comments are closed.