1470-490

സ്വകാര്യ ബസിന് മുന്നിൽ വഴി തടസ്സം സൃഷ്ടിച്ചു കൊണ്ട് മോട്ടോർ സൈക്കിൾ പ്രകടനം

എടപ്പാൾ: പട്ടാമ്പിയിൽ നിന്നും എടപ്പാൾ ലേക്ക് പോകുന്ന സ്വകാര്യ ബസിന് മുന്നിൽ മാർഗ്ഗ തടസ്സം സൃഷ്ടിച്ചു മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നയാളുടെ  വീഡിയോ ദൃശ്യം യാത്രക്കാർ പകർത്തി തിരുവനന്തപുരത്തെ മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ എൻഫോഴ്സ്മെൻറ് നു അയച്ചുകൊടുക്കുകയും. പ്രസ്തുത വീഡിയോ ദൃശ്യത്തിൽ പട്ടാമ്പി ജോയിൻറ് ആർടിഒയോട് നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ശിക്ഷ. പട്ടാമ്പി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോയ്സൺ ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയും മോട്ടോർസൈക്കിൾ നമ്പർ KL52H67 എന്ന് കണ്ടെത്തുകയും അതിൻറെ ഉടമയോട് തൽസമയം വാഹനം ഓടിച്ച് ആളെ  ഹാജരാക്കാൻ  നിർദേശിക്കുകയും ചെയ്തു. മാർഗ്ഗ തടസ്സം സൃഷ്ടിച്ച് വാഹനം ഉപയോഗിച്ച ഞാങ്ങാട്ടിരി സ്വദേശിയായ രഞ്ജിത്ത് ജോയിൻറ് ആർടിഒ മുമ്പാകെ ഹാജരായി കുറ്റം സമ്മതിച്ച് ഖേദപ്രകടനം എഴുതി നൽകുകയും ഇതേതുടർന്ന് രഞ്ജിത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ സാമൂഹ്യ സേവനത്തിന്  പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്ത്  കൊണ്ട് പട്ടാമ്പി ജോയിൻറ് ആർടിഒ സി. യു. മുജീബ് ഉത്തരവിറക്കുകയായിരുന്നു.

Comments are closed.