കലാമണ്ഡലം സ്ഥിരനിയമന ഇന്റർവ്യൂ മാറ്റിവെച്ചു

കേരള കലാമണ്ഡലം നടത്താനിരുന്ന സ്ഥിരനിയമന ഇന്റർവ്യൂകൾ മാറ്റിവെച്ചു. കോവിഡ് 19 വൈറസ് ബാധ മൂലം ജാഗ്രത പാലിക്കുന്നതിന് വേണ്ടിയുള്ള സർക്കാർ നിർദ്ദേശം മാനിച്ചാണ് തീരുമാനം. മാർച്ച് 16, 18, 20, 21, 24 ദിവസങ്ങളിലായി നടത്താനിരുന്ന മെയ്ഡ് സെർവന്റ്, കുക്ക്, ഡ്രൈവർ, ജൂനിയർ എഞ്ചിനീയർ എന്നീ സ്ഥിരം തസ്തികകളിലേക്കുള്ള അഭിമുഖങ്ങളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസിലർ അറിയിച്ചു.
Comments are closed.