1470-490

ഇൻ്റർനാഷ്ണൽ ഫിഖ്ഹ് കോൺഫറൻസിന് പ്രൗഢമായ പരിസമാപ്തി

വളാഞ്ചേരി:വളാഞ്ചേരി മർകസ് വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ എം.എം.എസ്.എ യും ഫിഖ്ഹ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിഖ്ഹ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം.

ഇസ്ലാമിക കർമ്മശാസ്ത്രം,പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോൺഫറൻസിൽ ആയിരത്തോളം പേർ പങ്കെടുത്തു.പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് ജനറൽ സെക്രട്ടറിയുമായ ശൈഖുനാ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. സഈദ് അലി ഹസ്റത്ത്, പ്രൊഫ. ളിയാഉദ്ധീൻ ഫൈസി മേൽമുറി, ഡോ. മുഹമ്മദ് ബ്നു ഉസ്മാൻ ഹൈദരാബാദ്, ഡോ.മുഫ്തി സാഹിദ് അലി ഖാൻ (അലിഗഢ്), ഡോ.അതവിയ്യ ലാഷിൻ (ഈജിപ്ത്), അൻവർ അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽ ഫള്ഫരി, ഡോ. ജഅഫർ ഹുദവി കൊളത്തൂർ, മുഹ്സിൻ വാഫി പനങ്ങാങ്ങര, അലി വാഫി കല്ലായി, അബ്ദുൽ വഹാബ് വാഫി എന്നിവർ വിഷയാവതരണം നടത്തി. എം.കെ അബ്ദുള്ള ഫൈസി കൊടശ്ശേരി, മമ്മിക്കുട്ടി മുസ്ലിയാർ, കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ, ഡോ. അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി, ഡോ. ഫൈസൽ വാഫി അൽ അസ്ഹരി, ഡോ.ജലീൽ വാഫി അൽ അസ്ഹരി, റഫീഖ് വാഫി തുടങ്ങിയവർ സംസാരിച്ചു.

Comments are closed.