ഗുരുവായൂർ ചലച്ചിത്രോത്സവം 2020 സമാപിച്ചു

ഗുരുവായൂർ ദർപ്പണ ഫിലിം സൊസൈറ്റിയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച നാലു ദിവസത്തെ ഗുരുവായൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് 2020 ഹ്രസ്വചിത്ര മത്സര മേളയോടെ സമാപിച്ചു. വെറ്ററിനറി ഹാളിൽ സജ്ജമാക്കിയ ഗിരീഷ് കർണ്ണാട് ദൃശ്യ വേദിയിൽ നടന്ന മേളയിൽ വിഖ്യാതമായ ആറ് വിദേശ ഭാഷ ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകൾ പ്രദർശിപ്പിച്ചു.ചലച്ചിത്ര നിരൂപകൻ എം. സി രാജനാരായണൻ ‘സമകാലിക ഇന്ത്യൻ സിനിമ’ എന്ന വിഷയത്തിൽ കെ. ആർ മോഹനൻ സ്മാരക പ്രഭാഷണം നിർവ്വഹിച്ചു. മേളയോടനുബന്ധിച്ച് നടന്ന ഹ്രസ്വ കഥാചിത്ര മത്സരത്തിൽ റിന്റൺ ആന്റണിയുടെ ‘ഒടുക്കത്തെ ഒപ്രാശുമ’ മികച്ച ചിത്രത്തിനുള്ള കെ. ആർ മോഹനൻ സ്മാരക പുരസ്‌കാരത്തിന് അർഹമായി. ഈ ചിത്രത്തിന്റെ സംവിധായകന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. വിശാൽ വിശ്വനാഥന്റെ ‘കുഞ്ഞാപ്പി’ എന്ന ഹ്രസ്വ ചിത്രം ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.സമാപന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദർപ്പണ പ്രസിഡന്റ് കെ. എ രമേശ്കുമാർ അധ്യക്ഷത വഹിച്ചു. ചലചിത്ര സംവിധായകൻ ബിജുലാൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പുരസ്‌കാര ജേതക്കൾ, ദർപ്പണ ഫിലിം സൊസൈറ്റി അംഗങ്ങൾ നൗഷാദ് അലി, വി. എസ് സുനീവ്, ലത്തീഫ് മമ്മിയൂർ, സി. ഡി ജോൺസൺ, കെ. സി തമ്പി, ഒ. ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Comments are closed.