അമിത വില ഈടാക്കി മാസ്‌ക്ക് വിൽപനന: കേസെടുത്തു
മാസ്ക്, സാനിടൈയ്സർ എന്നിവയുടെ പാക്കറ്റിന് മുകളിൽ വില രേഖപ്പെടുത്താതെയുള്ള വില്പനയ്ക്കും വില തിരുത്തി അമിത വില ഈടാക്കിയതിനും തൃശൂർ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. സംസ്ഥാനത്ത് കോവിഡ് 19 ഭീതി വളരുന്ന സാഹചര്യത്തിൽ കൊള്ളലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അനാവശ്യമായി കൂടുതൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ വാങ്ങിവെക്കുന്നതും ശിക്ഷാർഹമാണ്.തൃശൂരിൽ വിവിധ ഇടങ്ങളിലായി അഞ്ച് കേസുകൾ ലീഗൽ മെട്രോളജി വിഭാഗം രേഖപ്പെടുത്തി. മാർച്ച് 10ന് നടത്തിയ പരിശോധനയിൽ അമല നഗർ, പാട്ടുരായ്ക്കൽ, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ നിന്നാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
Comments are closed.