1470-490

കടകളിൽ വിഷംവിൽക്കരുത്; ബോധവൽക്കരണവുമായി ലഹരി നിർമ്മാർജ്ജന സമിതി

വളാഞ്ചേരി: കടകളിലെ ലഹരിമരുന്നു വിൽപ്പന തടയാൻ വ്യാപാരി വ്യവസായി സംഘടനകളുടെ സഹകരണത്തോടെ കോട്ടക്കൽ മണ്ഡലം ലഹരി നിർമാർജന സമിതിയും കുറ്റിപ്പുറം എക്സൈസ് വകുപ്പും സംയുക്തമായി ചേർന്ന് ആവിഷ്കരിച്ച പദ്ധതിക്ക് തുടക്കമായി കടകളിൽ വിഷം വിൽക്കരുത്എന്ന അറിയിപ്പുമായി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മുഴുവൻ കടകളിലും വിതരണം ചെയ്യാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ നോട്ടീസ് കുറ്റിപ്പുറംഎക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും എൽ എൻഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പരീത് കരേക്കാട് ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞികോമു മാസ്റ്റർ ജില്ലാ:സെക്രട്ടറി കോടിയിൽ അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിൽ വ്യാപാരി പ്രതിനിധിക്ക് കൊടുത്തു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എക്സൈസ് ഓഫീസർമാരും എൽ എൻ എസ് നേതാക്കളും സംബന്ധിച്ചു.

Comments are closed.