1470-490

വനഭൂമി പട്ടയ വിതരണം: നടപടികൾ ഊർജ്ജിതമാക്കുന്നു

ജില്ലയിൽ വനഭൂമി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാഭരണകൂടം ഊർജ്ജിതമാക്കി. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സർവേ ടീമിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. രണ്ട് സർവേ ഉദ്യോഗസ്ഥരും സ്പെഷ്യൽ ഉദ്യോഗസ്ഥരും അടങ്ങുന്ന ടീം സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. നടപടികൾ ഊർജ്ജിതമാക്കുന്നതിനായി എട്ട് ഉദ്യോഗസ്ഥരെ കൂടി നിയമിക്കാൻ കളക്ടർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ചത് പ്രകാരം ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടുണ്ട്. പട്ടയവിതരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൂടുമ്പോൾ പ്രവർത്തനം വിലയിരുത്താൻ യോഗം ചേരുമെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ 1300 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.

Comments are closed.