1470-490

കോവിഡ് 19: അടിയന്തര യോഗം

കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് കടങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്വോഗസ്ഥരുടെയും അടിയന്തര യോഗം പഞ്ചായത്തിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ, മെഡിക്കൽ ഓഫീസർ ഡോ. ശോഭ, ആയുർവ്വേദ ഡോക്ടർ ഹസീന, ഹോമിയോ ഡോക്ടർ അരുണ എസ്.ബട്ട്, ഹെൽത്ത് ഇൻസ്പെക്ടർ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലതീഷ്, ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.ഗൾഫ് നാടുകൾ ഉൾപ്പെടെ വിദേശത്ത് നിന്നും എത്തുന്നവർ ആരോഗ്യ വകുപ്പുമായി ഫോണിൽ ബന്ധപ്പെടുന്നതിനും ആരാധനാലയങ്ങൾ, ഉൾപ്പെടെ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾക്ക് കൂടുതൽ ജാഗ്രതാ നിർദ്ദേങ്ങൾ കൈമാറുന്നതിനും അടിയന്തര യോഗം തീരുമാനിച്ചു.ഫോട്ടോ അടിക്കുറിപ്പ്: കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് കടങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടിയന്തര യോഗം

Comments are closed.