1470-490

കോവിഡ് 19: നിരീക്ഷണത്തിന് പ്രത്യേക കൗണ്ടർ തുടങ്ങി

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് പി എച്ച് സിയിൽ പ്രത്യേക നിരീക്ഷണ കൗണ്ടർ പ്രവർത്തനമാരംഭിച്ചു. രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെയാണ് കൗണ്ടർ പ്രവർത്തിക്കുക.പഞ്ചായത്തിലെ ഉത്സവങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർ യോഗം ചേർന്ന് തീരുമാനിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചു. ഗൃഹ സന്ദർശന ബോധവത്ക്കരണം, ലഘുലേഖ വിതരണം എന്നിവയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തും.വിദേശത്ത് നിന്നെത്തുന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ എന്നിവരെ നിരീക്ഷിക്കാനും അവരുടെ പേരുവിവരങ്ങൾ ശേഖരിച്ച് ആരോഗ്യ വകുപ്പിന് കൈമാറാനും ആശാ വർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. പി എച്ച് സി യിൽ മുഴുവൻ സമയ ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. നമ്പറുകൾ: 9446084045, 9447919241.

Comments are closed.