1470-490

നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയിൽ കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി അടിയന്തിര യോഗം ഇന്ന് 3 pm നഗരസഭ വൈസ്‌ചെയര്മാന് H ഹനീഫയുടെ അധ്യക്ഷതയിൽ ചേർന്നു എല്ലാ പൊതുപരിപാടികളും നിർത്തി വെക്കുവാനും എല്ലാ വാർഡുകളിലും അടിയന്തിരമായി വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾ ചേരുവാനും, ആശാവർക്കർമാർ മുകേന എല്ലാ വീടുകളിലും ജാഗ്രത നിർദ്ദേശങ്ങൾ നല്കാനും, മാർച്ച്‌ 31വരെ വയോമിത്രം പദ്ധതിയുടെ ക്ലിനിക്കുകൾ നിർത്തിവെക്കാനും സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗികൾക്ക് നഗരസഭ ഓഫിസിനു പിൻവശത്തുള്ള വയോമിത്രം ഓഫീസിൽ വെച്ച് മരുന്നുകൾ വിതരണം ചെയ്യുവാനും , കല്യാണം, മത സ്ഥാപനങ്ങൾ-സംഘടനകൾ നടത്തുന്ന പരിപാടികൾ, ഉത്സവങ്ങൾ എന്നിവയെല്ലാം ആൾക്കൂട്ടങ്ങൾ പരമാവതി കുറച്ചു ചെറിയ ചടങ്ങുകളാക്കി നടത്തുന്നതിനും, ടർഫ് പോലുള്ള കായിക മത്സരങ്ങൾ നടക്കുന്ന സ്‌ഥലങ്ങളിൽ ആൾ കൂട്ടം ഒഴിവാക്കുന്നതിന് മാർച്ച്‌ 31 വരെ നിർത്തിവെക്കുന്നതിനും, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥളിലും മറ്റും ആവശ്യമായ ജാഗ്രത നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു. നഗരസഭ HI സുബ്രഹ്മണ്യൻ സ്വാഗതവും സെക്രട്ടറി D ജയകുമാർ, Hi മാരായ ഹുസൈൻ, പ്രദീപ് എന്നിവർ സംസാരിച്ചു കൗൺസിലോർമാരും ആരോഗ്യ പ്രവർത്തകന്മാരും പങ്കെടുത്തു.

Comments are closed.