1470-490

കോവിഡ് 19: പഞ്ചായത്ത് തല ബോധവത്ക്കരണം

കോവിഡ് 19: പഞ്ചായത്ത് തല ബോധവത്ക്കരണംകോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പഴയന്നൂർ പഞ്ചായത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു. വി എൽ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ്സിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർമാർ, എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് (മാർച്ച് 12) ആശാവർക്കർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Comments are closed.