മലപ്പുറം പരപ്പനങ്ങാടിയിലും പക്ഷി പനി സ്ഥിരികരിച്ചു

പരപ്പനങ്ങാടി: കോഴിക്കോടിനെ പുറമെ മലപ്പുറം പരപ്പനങ്ങാടിയിലും പക്ഷി പനി സ്ഥിരികരിച്ചു. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ പാല തിങ്ങൽ പ്രദേശത്താണ് പക്ഷി പനി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ ഉന്നതരുടെ യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. പാല തിങ്ങൽ അങ്ങാടിയോട് ചേർന്നുള്ള വീട്ടിലെ ചെറുകിട ഫാമിൽ കോഴികൾ കൂട്ടമായി ചത്തൊടിങ്ങിയതിനെ തുടർന്ന് പരിസരത്ത് തന്നെയുള്ള മൃഗഡോക്ടറുടെ നേതൃത്വത്തിൽ ചത്ത കോഴികളുടെ സാമ്പിൾ ഭോപ്പാലിലെ പരിശോധന കേന്ത്രത്തിലേക്ക് അയച്ചിരുന്നു. ഇവിടുന്നെത്തിയ റിസൽട്ടിലാണ് കോഴികൾ ചത്തൊടുങ്ങാൻ കാരണമെന്ന് കണ്ടത്തിയത്.ഇതിനെ തുടർന്ന് സുരക്ഷ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളടക്കം കൊന്ന് കത്തിക്കാനാണ് നീക്കം. അതിനിടെ ഈ വാർത്തകളെ തുടർന്ന് കോഴികൾക്ക് വില ഇടിഞ്ഞിരുന്നു’. പാലതിങ്ങലിലും ഇത്തരം കച്ചവടം പൊടിപൊടിച്ചിരുന്നു.പക്ഷി പനി വാർത്ത സ്ഥിരീകരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. മനുഷ്യരിലേക്ക് മാംസം ഭക്ഷിക്കും വഴി വരുമെന്ന ഭീതി ജനങ്ങളിലുണ്ട്. ആരോഗ്യ പ്രവർത്തകർ ഇത് മായി ബന്ധപ്പെട്ട് ബോധവത്കരണത്തിന് ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു.ഈ ഭാഗങ്ങളിലെ കോഴി കടകളടക്കം അടച്ചിടാൻ നിർധേശം ഉണ്ട്.
Comments are closed.