1470-490

ഭാരതപ്പുഴയുടെ തകർന്ന തീരം പുനഃസ്ഥാപിക്കാൻ 35 ലക്ഷം

പ്രളയത്തിൽ തകർന്ന ദേശമംഗലം ചെറുകാട് പ്രദേശത്തെ ഭാരതപ്പുഴ തീരം വീണ്ടെടുക്കുന്നതിനായി 35 ലക്ഷം രൂപ അനുവദിച്ചു. യു ആർ പ്രദീപ് എം എൽ എയാണ് തുക അനുവദിച്ചത്. പോളി പ്രൊപ്പലിൻ ജിയോബാഗിൽ മണൽ നിറച്ച് അട്ടി വച്ചാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുക. 284 മീറ്റർ നീളം വരുന്ന ജിയോബാഗ് 2 മീറ്റർ ഉയരത്തിലാണ് നിർമ്മിക്കുന്നത്. പുഴയിലെ മണൽ തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയർ ഭരണാനുമതി നൽകിയിട്ടുണ്ട്. പ്രളയത്തിൽ പുഴയുടെ തീരം തകർന്ന് സമീപ കൃഷിയിടത്തിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് എം എൽ എ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

Comments are closed.