യുവാവിനെ കൈകാലുകൾ ബന്ധിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ എടവിലങ്ങിൽ യുവാവിനെ കൈകാലുകൾ ബന്ധിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എടവിലങ്ങ് കുഞ്ഞയിനി പുളിപ്പറമ്പിൽ ശശിയുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന ശരത് (22) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശരത്തിൻ്റെ കൈകളും കാലുകളും തോർത്ത് കൊണ്ട് കെട്ടിയ നിലയിലായിരുന്നു.
ശരത് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
അച്ഛൻ്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി മറ്റു കുടുംബാംഗങ്ങൾ പോയിരുന്നതിനാൽ ചൊവ്വാഴ്ച്ച രാത്രി വീട്ടിൽ ശരത് മാത്രമാണ് ഉണ്ടായിരുന്നത്.
രാവിലെ വീട്ടിലെത്തിയ സഹോദരനാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ദ്ധരും, പൊലീസ് നായയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കൊടുങ്ങല്ലൂർ പ്രിൻസിപ്പൽ എസ്.ഐ
ഇ.ആർ ബൈജു, എസ്.ഐ ബസന്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments are closed.