1470-490

തൃശൂരിൽ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശികൾ മരിച്ചു._

തിരുവമ്പാടി: ദേശീയ പാതയിൽ തൃശൂരിനടത്ത് പുതുക്കാട് ബൈക്ക് ജെ സി ബി യിൽ ഇടിച്ച് തിരുവമ്പാടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.

തിരുവമ്പാടി പുന്നക്കൽ തുറുവേലിൽ സാബുവിന്റെ മകൻ അതുൽ സാബു (23), പുന്നക്കൽ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകൻ ശരത് (23) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം. മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ.

എറണാകുളത്ത് വിദ്യാർഥികളായ ഇവർ അവധി ആയതു കൊണ്ട് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.

Comments are closed.