തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസലേഷൻ വാർഡ് തുറന്നു
തിരൂരങ്ങാടി:കോവിഡ് 19 വ്യാപിച്ച സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ ഐസലേഷൻ വാർഡ് സജ്ജമാക്കി. പഴയ ഐപി കെട്ടിടത്തിന്റെ മുകൾ നിലയിലാണ് വാർഡ് ഒരുക്കിയിട്ടുള്ളത്. പേവാർഡും ഇതിനായി തയാറാക്കിയിട്ടുണ്ട്.മലപ്പുറം ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് സൗകര്യമൊരിക്കിയിട്ടുള്ളത്. ഇപ്പോൾ ഒരാൾ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്
Comments are closed.