1470-490

തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് യൂത്ത് ലീഗ്

തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ
പരിഹരിച്ച് മാറാക്കര പഞ്ചായത്തിൽ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകുന്നു
  കാടാമ്പുഴ: മാറാക്കര ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾ

കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്ന പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് എത്രയും വേഗം പഞ്ചായത്തിലെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്ന്
മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുറ്റിപ്പുറത്ത് റെയിൽവേ ക്രോസിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ
തിരുന്നാവായ കുടിവെള്ള പദ്ധതി നിലച്ചിട്ട് മാസങ്ങളായി. ഈ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, മണ്ഡലം പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, കേരള വാട്ടർ അതോറിറ്റി മലപ്പുറം പ്രൊജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ,
വാട്ടർ അതോറിറ്റി എടപ്പാൾ പി.എച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി

Comments are closed.