1470-490

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അവലോകന യോഗം


കോവിഡ് 19 നെ തുടർന്ന് കേരളത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊടകര പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു
കുടുംബശ്രീ ഹാളിൽ നടന്ന അവലോകന യോഗത്തിൽ കൊടകര പ്രാഥമികാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ദീപ്തി രാജു, ഹെൽത്ത് ഇൻസ്പെക്ടർ ഹാരീസ് പറച്ചിക്കാടൻ എന്നിവർ കൊറോണ വൈറസിന് എതിരെ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. പ്രസാദൻ , സെക്രട്ടറി ജി.സബിത, സ്ഥിരം സമിതി അധ്യക്ഷ രായ ഇ. എൽ. പാപ്പച്ചൻ, ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി എന്നിവർ പ്രസംഗിച്ചു. 

Comments are closed.