1470-490

കൊടുങ്ങല്ലൂർ ഭരണി മഹോത്സവം  ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ ഭരണി മഹോത്സവം  ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്തുവാൻ അഡ്വ.വി.ആർ.സുനിൽകുമാർ എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. കൊറോണ ഭീഷണിയുള്ള സാഹചര്യത്തിൽ ഭരണി മഹോത്സവത്തിന് ഭക്തർ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും വലിയ തമ്പുരാൻ അഭ്യർത്ഥിച്ചു.      രോഗത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങളും തെറ്റായ സന്ദേശങ്ങളും  സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമ്മ രാജ, നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ,  വലിയ തമ്പുരാൻ്റെ പ്രതിനിധി സുരേന്ദ്രവർമ്മ രാജ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണൻ, തഹസിൽദാർ  കെ. രേവ, എൻ.എ ഇസ്മാലി, കെ.ആർ വിദ്യാസാഗർ, യൂസഫ് പടിയത്ത്,  എം.ആർ നായർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ടി.വി റോഷ്, കെ.ആർ ബസന്ത് എന്നിവർ സംസാരിച്ചു.

Comments are closed.