1470-490

‘ഇവിടെ തുപ്പരുത്’; കൊച്ചിയിലും കോഴിക്കോടും ജനങ്ങള്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി സര്‍ക്കാര്‍. അതേസമയം കൊച്ചിയില്‍ ഇനി മുതല്‍ പൊതുനിരത്തില്‍ തുപ്പിയാല്‍ കര്‍ശന നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
മാത്രമല്ല, പല സ്ഥലങ്ങളില്‍ നിന്ന് വന്ന് താമസിക്കുന്ന ജനങ്ങള്‍ കൊച്ചിയില്‍ ഉള്ളതിനാല്‍ രോഗം പടരാനുള്ള സാധ്യത കൂടതലാണെന്നാണ് യോഗത്തിലെ വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. വൈറസ് ബാധയുടെ ലക്ഷണങ്ങളും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നോട്ടീസ് അടിച്ച്‌ വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാകും നോട്ടീസ് വിതരണം ചെയ്യുക.
അതേസമയം കോഴിക്കോട് നഗരത്തിലും സമാനമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവുശിക്ഷയും 5000 രൂപ പിഴയും ലഭിക്കും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573