1470-490

കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ – തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോർട്ടബിൾ വെന്റിലേറ്റർ വാങ്ങുന്നതിന് ടി. എൻ. പ്രതാപൻ എംപി 6.5 ലക്ഷം രൂപ അനുവദിച്ചു.

തൃശൂർ: കേരളത്തിൽ ഭീതി ജനിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കുവേണ്ടി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഒരു പോർട്ടബിൾ വെന്റിലേറ്റർ വാങ്ങുന്നതിന് ടി.എൻ. പ്രതാപൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും  6.5 ലക്ഷം രൂപ അനുവദിച്ചു.

ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തു ന്നതിനായി ചേർന്ന യോഗതീരുമാനപ്രകാരം  ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന യുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി പോർട്ടബിൾ വെന്റിലേററർ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചത്. പദ്ധതിയുടെ നിർവ്വഹണചുമതല തൃശ്ശൂർ ജില്ലാ കളക്ടർക്കായിരിക്കും നാളെത്തന്നെ ഭരണാനുമതി നൽകി നിർവ്വഹണപ്രക്രിയ ആരംഭിക്കുന്നതാണെന്നുകൂടി ജില്ലാ ഭരണകൂടം അറിയിച്ചു.

Comments are closed.