കൊറോണ: പ്രതിരോധ സംഘടനയിൽ ചേരാൻ വിളിക്കൂ 9400198198
കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം, നിപ്പ തുടങ്ങി കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ പിന്തുണയും പങ്കാളിത്തവും കാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഘടനയിൽ അംഗമാകാൻ ഈ നമ്പർ ഡയൽ ചെയ്യുക ‘ 9400198198
ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിന്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദര്‍ഭങ്ങളില്‍ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സര്‍ക്കാരിനു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നല്‍കിയത്.
Comments are closed.