എ ഐ വൈ എഫ്; ഫുട്ട്ബോൾ ടൂർണ്ണമെന്റ് മാറ്റി വെച്ചു

തിരുവില്വാമല എഐവൈഎഫ് മലേശ മംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നടത്താനിരുന്ന സ:അൻസിൽ സ്മാരക ഫെഡ്ലൈറ്റ് ഫുട്ട്ബോൾ ടൂർണമെന്റ്റ് മാറ്റിവെച്ചു. കൊറോണ വൈറസിന് പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് മത്സരം മാറ്റിവെച്ചത്. മലേശമംഗലം യുണിറ്റ് സെക്രട്ടറിയുടെ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എസ്.ദിനേശ്, പ്രസിഡന്റ ആനപ്പാറ ചന്ദ്രൻ,മേഖല സെക്രട്ടറി കെ.കെ.രമേഷ്,പ്രസിഡന്റ എസ്. കാർത്തിക്, ടൂർണമെന്റ് സംഘാടക സമിതി ചെയർമാൻ സി പി ഐ മലേശമംഗലം ബ്രാഞ്ച് സെക്രട്ടറി ഹരിദാസ് പുത്തൻമാരി എന്നിവർ സംസാരിച്ചു.
Comments are closed.