വേൾഡ് മലയാളി കൗൺസിൽ ദമാമിലെ വനിതാ അഭയകേന്ദ്രം സന്ദർശിച്ചു.

ദമാം : ജീവകാരുണ്ണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ പ്രോവിൻസ് വനിത വിഭാഗം ദമ്മാമിലെ വനിതാ അഭയകേന്ദ്രം സന്ദർശിച്ചു. സൗദിയിൽ തൊഴിൽ തേടിയെത്തി വിവിധ നിയമ തൊഴിൽ പ്രശ്നങ്ങളിൽ അകപെട്ട് അഭയകേന്ദ്രത്തിൽ എത്തിച്ചേർന്ന ഗാർഹിക, ശുചീകരണ മേഖലയിൽ തൊഴിൽ ചെയ്തിരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കാണ് വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തത്.
വനിതാ വിംഗ് ജനറൽ സെക്രട്ടറി ഹുസ്ന ആസിഫിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് സ്മിത ജയൻ, ട്രഷറർ ഷംല നജീബ് വൈസ് പ്രസിഡന്റ് മാരായ പ്രജിത അനിൽ കുമാർ, അർച്ചന അഭിഷേക്ക് എന്നിവരാണ് അഭയ കേന്ദ്രം സന്ദർശിച്ചത്.
അഭയകേന്ദ്രം സന്ദർശിക്കുന്നതിന് സാമൂഹ്യപ്രവർത്തകരായ നാസ് വക്കം, താജുദീൻ, ജാഫർ കൊണ്ടോട്ടി എന്നിവർ സഹകരണം നൽകി.
വേർഡ് മലയാളി കൗൺസിൽ കോബാർ പ്രൊവിൻസ് ചെയർമാൻ നജീബ് അരഞ്ഞിക്കൽ, പ്രസിഡന്റ് ജയൻ വടകേ വീട്ടിൽ, വൈസ് പ്രസിഡന്റ് അനിൽ കുമാർ, ട്രഷറർ ആസിഫ് താനൂർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
Comments are closed.