ടാലി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണവും സെമിനാറും

ആളൂര്‍ മേരി മാതാ ഷോണ്‍ സ്റ്റാട്ട് അക്കാദമിയില്‍ ടാലി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണവും സെമിനാറും സംഘടിപ്പിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഷോണ്‍സ്റ്റാട്ട് ഫാദേഴ്‌സ് റീജ്യണല്‍ സുപ്പീരിയര്‍ ഫാ.ജോയ് മടത്തുംപടി അധ്യക്ഷനായിരുന്നു. ടാലി കേരള റീജ്യണല്‍ മാനേജര്‍ ജിജി കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ.സനീഷ് മുളകുന്നത്ത്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജെറില്‍ ചൂണ്ടല്‍ എന്നിവര്‍ സംസാരിച്ചു.
Comments are closed.