1470-490

കൊടുങ്ങല്ലൂരിൽ വൈദ്യുതി പോസ്റ്റിൽ  നിന്നും ഷോക്കേറ്റ് കെ എസ് ഇ ബി ജീവനക്കാരന് പരിക്ക്.

കൊടുങ്ങല്ലൂർ കെ എസ് ഇ ബി സെക്ഷനിലെ വർക്കർ ഊർക്കോലിൽ പ്രകാശനാണ് ഷോക്കേറ്റത്.

ചന്തപ്പുര ഉഴുവത്ത് കടവിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടയിലായിരുന്നു അപകടം.

കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.