1470-490

പരപ്പനങ്ങാടി വികസന സെമിനാറിൽ കയ്യാങ്കളി

പരപ്പനങ്ങാടി: 2020 പരപ്പനങ്ങാടി വികസന സെമിനാറിൽ എൽ.ഡി.എഫ്, യു ഡി.എഫ് പ്രവർത്തകർ കയ്യാങ്കളി .ഇന്ന് നടന്ന വികസന സെമിനാറിലാണ് ഇരുകൂട്ടരും തർക്കത്തിലായി കയ്യാങ്കളിയിലെത്തിയത്. വികസന സെമിനാറിൽ പദ്ധതികളിലെ പോരായ്മകളെക്കുറിച്ച് പ്രതിപക്ഷ അംഗമായ  ദേവൻ പ്രസംഗിച്ചിരുന്നു.എന്നാൽ വികസന പോരായ്മകളെ കുറിച്ചുള്ള ചോദ്യത്തിന് ചെയർപേഴ്സണനൊ, ഉദ്യോഗസ്ഥരൊ മറുപടി പറയുന്നതിന് പകരം ആശംസ പറയാനെത്തിയ കോൺഗ്രസ് മണ്ഡലം പ്രസി.പി.ഒ.സലാം പ്രതിപക്ഷാംഗത്തെ അടക്കം ചോദ്യങ്ങൾക്ക് മറുപടിയും ആക്ഷേപവും ചൊരിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

ഉത്തരവാധിത്വപെട്ടവർ മറുപടി നൽകുന്നതിന് പകരം യു.ഡി’.എഫ് നേതാവ് പറയാൻ പാർട്ടി വേധിയല്ലന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് കൂടിയായ ദേവൻപ്രസംഗം തടസ്സപ്പെടുത്തിയതോടെ പ്രശ്നമായി. ഇരുകൂട്ടരും പരസ്പ്പരം പോർവിളിയുമായി രംഗത്തെത്തി.ഇതിനിടെ മൈക്ക്, സ്റ്റൻറ് എന്നിവ വലിച്ചെറിഞ്ഞു.ചട്ടം ലംഘിച്ച് പരിപാടി നടത്താൻ അനുവദിക്കില്ലന്ന് പ്രതിപക്ഷം പറഞ്ഞതോടെ പിന്നീട് ഭരണപക്ഷ നേതാക്കളും മറ്റും പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ അംഗങ്ങളോട് അഭ്യർതനവുമായി രംഗത്തെത്തി.ഇതോടെ അല്പം ശാന്തമായെങ്കിലും ഇരുകൂട്ടരും വാശിയോടെയാണ് ഇരിക്കുന്നതും വികസന സെമിനാറിൽ പങ്കെടുക്കുന്നതും. അവസാന ബഡ്ജറ്റിന്റെ വികസനത്തെ കുറിച്ചുള്ള സെമിനാറിൽ ശുശ്കിച്ച സദസ്സും മറ്റും പുതിയ വിവാദത്തിന് തിരികൊളുത്തിരിക്കുകയാണ്

Comments are closed.