1470-490

പരപ്പനങ്ങാടി നഗരസഭ വികസന സെമിനാർ

പരപ്പനങ്ങാടി:നഗരസഭ വികസന സെമിനാർ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ  ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എച്ച് ഹനീഫ  അധ്യക്ഷനായി. 156 വീടുകൾക്ക് ധനസാഹായം നൽകാനും, മാലിന്യ സംസ്കരണത്തിന് തുമ്പൂർ മുഴി മാതൃക നടപ്പിലാക്കാനും    സെമിനാറിൽ പദ്ധതികളാവിഷ്കരിച്ചു. നഗരസഭ പ്രകാശപൂരിത മാക്കുന്നതിന്റെ ഭാഗമായി മുഴുവൻ സി എഫ് എൽ ബൾബുകളും മാറ്റി എൽ ഇ ഡി സ്ഥാപിക്കും, വനിതകൾക്ക് ഫിറ്റ്നസ് സെന്റർ, ദുരന്ത നിവാരണ ഉപകരണങ്ങൾ ലഭ്യമാക്കും, മുനിസിപ്പൽ സ്റ്റേഡിയം നവീകരണം, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പ് തുടങ്ങി വിവിധ  പദ്ധതികൾ നടപ്പിലാക്കും. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉൾപ്പെടെ  191563938 രൂപയുടെ പദ്ധതികൾക്ക് സെമിനാർ അംഗീകാരം നൽകി. വികസന സ്ഥിര സമിതി ചെയർപേഴ്സൺ പി ഒ റസിയ സലാം വികസന നയ രേഖ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എ ഉസ്മാൻ, എം ഉസ്മാൻ, ഭവ്യാരാജ്, എം സി നസീമ,  സെക്രട്ടറി ഡി ജയകുമാർ, എച്ച് ഐ സുബ്രഹ്മണ്യൻ, കൗൺസിലർമാരായ ദേവൻ ആലുങ്ങൽ, പി വി തുളസീദാസ്,  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി ഷാഹുൽഹമീദ് മാസ്റ്റർ,  പി ഒ സലാം, തുളസീദാസ്, പി ജഗന്നിവാസൻ, എം സിദ്ധാർത്ഥൻ, ഗിരീഷ് തോട്ടത്തിൽ പ്രസംഗിച്ചു.

Comments are closed.