1470-490

കള്ളു ഷാപ്പിൽ വച്ച് മർദ്ദനമേറ്റയാൾ മരിച്ചു.

ആളൂർ കൊമ്പൊടിഞ്ഞാമാക്കൽ കള്ളു ഷാപ്പിൽ വച്ച്  മർദ്ദനമേറ്റയാൾ മരിച്ചു.  കുഴിക്കാട്ടുശ്ശേരി പാറേക്കാടൻ ജോയി ആണ് മരിച്ചത്. കൊമ്പൊടിഞ്ഞാമാക്കലിലെ കോഴിഫാം ജീവനക്കാരനാണ് ജോയ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാൾ കള്ളുഷാപ്പിൽ മദ്യപിക്കാൻ എത്തിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന വരുമായി ഉണ്ടായ തർക്കത്തിനിടെയാണ് മർദ്ദനമേറ്റത് എന്ന് കരുതുന്നു. സംഭവത്തിനുശേഷം അപരിചിതരായ ചിലർ ജോയിയെ ഓട്ടോറിക്ഷയിൽ കയറ്റി കുഴിക്കാട്ടുശ്ശേരിയിലെ വീട്ടിലെത്തിച്ചതായി പറയുന്നു. തുടർന്ന് വൈകിട്ട് നാലുമണിയോടെ രക്തം ഛർദ്ദിച്ച് അവശനിലയിലായ ഇയാളെ കുഴിക്കാട്ടുശ്ശേരി യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും  രക്ഷിക്കാനായില്ല. വീട്ടുകാരുടെ പരാതിയെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ആളൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആ നിയാണ് മരിച്ച ജോയിയുടെ ഭാര്യ. സ്റ്റെമി, സ്റ്റെഫിൻ എന്നിവർ മക്കളും ,സേവ്യർ മരുമകനും ആണ്.

Comments are closed.