1470-490

ഗുരുവായൂർ ദേവസ്വം; അറിയിപ്പ്

കൊറോണ വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിയ്ക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ സർക്കാരിൽ നിന്ന് ലഭിച്ചിട്ടുളള സാഹചര്യത്തിൽ , ഈ വർഷത്തെ ക്ഷേതോത്സവത്തിന്റെ കലാപരിപാടികൾ , പകർച്ച , പ്രസാദഊട്ട് എന്നിവ 11/03/2020 മുതൽ നിർത്തിവെയ്ക്കുന്നതാണെന്നും ഉത്സവത്തോടനുബന്ധിച്ച് അചാരങ്ങളും ചടങ്ങുകളും പതിവുപോലെ ക്ഷേത്രത്തിൽ നടത്തുന്നതാണെന്നും ഭക്തജനങ്ങളെ അറിയിയ്ക്കുന്നു . ആനക്കോട്ടയിൽ സന്ദർശകരെ മാർച്ച് 31 വരെ അനുവദിയ്ക്കുന്നതല്ല . ഈ സാഹചര്യത്തിൽ ഭക്തജനങ്ങൾ സ്വയം നിയന്ത്രണം എർപ്പെടുത്തണമെന്നും , ക്ഷേത്രത്തിനകത്തും പരിസരത്തും കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും , വിവാഹം , ചോറൂണ് തുടങ്ങിയ ചടങ്ങുകൾക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിയ്ക്കണമെന്നും ഇപ്പോഴത്തെ അടിയന്തിര സാഹചര്യം മനസ്സിലാക്കി എല്ലാ സഹകരണങ്ങളും തുടർന്നും നൽകണമെന്നും അഭ്യർത്ഥിയ്ക്കുന്നു .

ചെയർമാൻ ഗുരുവായൂർ ദേവസ്വം

Comments are closed.