1470-490

വനിതാ പോലീസുകാർക്കായി തിരൂരിൽ സൗജന്യ കാൻസർ നിർണ്ണയ പരിശോധന ക്യാമ്പിന് തുടക്കമായി

തിരൂർ സിറ്റി ആശുപത്രിയിൽ വനിതാ പോലീസുകാർക്കായി ആരംഭിച്ച സൗജന്യ കാൻസർ നിർണ്ണയ പരിശോധനാ ക്യാമ്പ് തിരൂർ ഡി വൈ എസ് പി കെ എ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

തിരൂർ : ലോക വനിതാദിനത്തോടനുബന്ധിച്ച് വനിതാ പോലീസ് സേന അംഗങ്ങൾക്കും പുരുഷപോലീസ് സേന അംഗങ്ങളുടെ ആശ്രിതർക്കും വേണ്ടി സംഘടിപ്പിച്ച സൗജന്യ കാൻസർ നിർണ്ണയ പരിശോധനാ ക്യാമ്പിന് തിരൂർ സിറ്റി ആശുപത്രിയിൽ തുടക്കമായി . ക്യാമ്പ് തിരൂർ ഡി വൈ എസ് പി കെ എ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു . സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
കമറുന്നീസ അൻവർ , ഡോ : ആശാ വാരിയർ , ഡോ പ്രദീപ് കുമാർ , ഡോ മുരളി മേനോൻ , ഡോ വി രവീന്ദ്രൻ , ഡോ ലിബി മനോജ് ,തിരൂർ എസ് ഐ ജലീൽ കറുത്തേടത്ത് ,സിറ്റി ഹോസ്പിറ്റൽ ഡയറക്ടർ സി എം യാക്കൂബ് ഹാജി , പി പി അബ്ദുറഹിമാൻ , ഹമീദ് കൈനിക്കര , ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
ജില്ലയിലെ ഗൈനക്കോളജി കൂട്ടായ്മയായ പി ഒ ജി എസും ഓൾ ഇന്ത്യാ ഗൈനക്കോളജി സംഘടനയായ എഫ് ഒ ജി എസ് ഐ ഉം സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് മാർച്ച് 22 വരെ നീണ്ടുനിൽക്കും. ഉദ്ഘാടന ദിവസം തിരൂർ സ്റ്റേഷനിലെ വനിതാ പോലീസുകാരാണ് പരിശോധനക്ക് എത്തിയത്. വരും ദിവസങ്ങളിൽ താനൂർ , പരപ്പനങ്ങാടി സ്റ്റേഷനുകളിലെ വനിതാ ജീവനക്കാരും പരിശോധനകൾക്ക് എത്തും.

Comments are closed.