1470-490

കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തില്‍ 127 പേര്‍ 31 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി

പരപ്പനങ്ങാടി:കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 31 പേര്‍ക്കുകൂടി ഇന്നലെ (മാര്‍ച്ച് 10) പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 127 പേരാണ് ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 44 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ഒരാൾ തിരൂർ ജില്ലാ ആശുപത്രിയിലും 82 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നു. ജില്ലയിലിതുവരെ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ജില്ലയില്‍ നിന്ന് വിദഗ്ധ പരിശോധനക്കയച്ച 125 സാമ്പിളുകളില്‍ 74 പേരുടെ ഫലം ലഭിച്ചു. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച അഞ്ചുപേരെ ഇന്നലെ (മാര്‍ച്ച് 10) പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ആശുപത്രികളിലും വീടുകളിലും കഴിയുന്നവരുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

Comments are closed.